സിൽവർ ജൂബിലി നിറവിലേക്ക്

About

About Us

Message from the President:

sheeja
മാന്യരേ ,

സ്കിൽ ഡെവലപ്മെൻറ് & കമ്പ്യൂട്ടർ സെൻറ്റർ (SDC) കോഴിക്കോട് അതിന്റെ പ്രവർത്തനങ്ങളുടെ രജതജൂബിലി വർഷത്തിലേക്ക് കടക്കുകയാണ് 2001 ഒക്ടോബർ മാസത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നവ സാക്ഷരർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രമായി ലളിതമായി ആരംഭിച്ച്‌ രജി നം - 22 / 2002 പ്രകാരം സ്വതന്ത്ര സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് , 2006 മുതൽ ബഹു.കേരള സർക്കാരിന്റെ അംഗീകാരത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പരിശീലനം നൽകാവുന്ന രീതിയിൽ സ്വാശ്രയ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു തൊഴിൽ - നൈപുണ്യ പരിശീലന കേന്ദ്രമാണ് ഇപ്പോൾ SDC സ്ഥാപനത്തിലെ എല്ലാ കോഴ്‌സുകൾക്കും ജില്ലാ പഞ്ചായത് വലിയ ഫീ സബ്സിഡി നൽകുന്നത് കാരണം സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന ഫീസോട് കൂടി വിവിധ കോഴ്‌സുകൾക്ക് ഇവിടെ പഠിക്കാൻ പരിശീലനാർത്ഥികൾക്കു കഴിയും

കെ.ജി .സി. ഇ. , സി-ഡിറ്റ് , എൻ ഐ ഓ എസ് , കെ എസ്‌ ഇ എൽ ബി , കുടുംബശ്രീ തുടങ്ങിയ സർക്കാർ ഏജൻസികളുടെ വിവിധ കോഴ്സുകൾ , പി എസ് സി അംഗീകാരത്തോടെ സർക്കാർ മേഖലയിൽ ജോലി കണ്ടെത്താനോ സ്വദേശത്തും വിദേശത്തും സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്താനോ സ്വയം തൊഴിലിൽ ഏർപ്പെടാനോ സ്വന്തമായോ ഗ്രൂപ്പ് ആയോ സംരംഭങ്ങൾ ആരംഭിക്കാനോ പരിശീലനാർഥിയെ പ്രാപ്തമാക്കുന്നവയാണ്. ഇത്തരത്തിലുള്ള നാല്പതോളം കോഴ്സുകളാണ് SDC യിൽ പഠിപ്പിക്കുന്നത്. കെട്ടിട സൗകര്യങ്ങളിൽ ചില പരിമിതികളുണ്ടെങ്കിലും എത്തിച്ചേരാനുള്ള സൗകര്യം , പാഠ്യ - പരിശീലന സാമഗ്രികളുടെ മെച്ചപ്പെട്ട ലഭ്യത , മെച്ചപ്പെട്ട പഠന സാഹചര്യം , അമർത്ഥതയും പരിചയസമ്പത്തും കൈമുതലായ വലിയൊരു സംഘം അധ്യാപകർ ,അച്ചടക്കമുള്ള അന്തരീക്ഷം മുതലായവ മികച്ച അക്കാദമിക നിലവാരത്തോടെ പഠനം പൂർത്തിയാക്കാൻ പരിശീലനാർത്ഥികളെ വലിയ തോതിൽ സഹായിക്കുന്നുണ്ട് ആവശ്യമുള്ളവർക്ക് പ്ലേസ്മെന്റ് സഹായം നൽകുന്നതിന് മെച്ചപ്പെട്ട രീതിയിലുള്ള പ്ലേസ്മെന്റ് സേവനം സേവനം സ്ഥാപനം നൽകിവരുന്നു അതോടൊപ്പം സംരംഭകത്വ താല്പര്യമുള്ളവർക്ക് സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സംരംഭകത്വ സെൽ ഈ വര്ഷം മുതൽ സ്ഥാപനത്തിൽ ആരംഭിക്കാനിരിക്കുകയാണ്.

രജത ജൂബിലി വർഷത്തിലേക്കു കടക്കുന്ന 2025 - 26 വർഷത്തിൽ 'ഏർലി ബേർഡ് ' സ്കോളർഷിപ്പ് ആയി ഫീസിളവ് , ഗ്രൂപ്പ് പഠിതാക്കൾക്ക് പ്രത്യേക ഫീസിളവ് , എസ് സി / എസ് ടി / ഭിന്നശേഷി വിഭാഗക്കാർ ,കുടുംബശ്രീ സി ഡി എസ് ശുപാർശ ചെയ്യുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ പരിശീലനാർത്ഥികൾക്കു നൽകുന്നതിന് SDC ഗവേർണിംഗ് ബോഡി നടപടി എടുത്തിട്ടുണ്ട്. തങ്ങൾക്കു ഇഷ്ടപ്പെട്ട വിഷയത്തിൽ കുറഞ്ഞ ചിലവിൽ സാങ്കേതിക പരിശീലനമോ തൊഴിൽ - നൈപുണ്യ പരിശീലനമോ നേടി ജീവിതത്തിൽ വിജയം വരിക്കാൻ ആഗ്രഹിക്കുന്ന വിദ്ധാർത്ഥികളെയും യുവതീ- യുവാക്കളെയും SDC യും കോഴിക്കോട് ജില്ലാ പഞ്ചായത്തും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

അഭിവാദനങ്ങളോടെ
ഷീജ ശശി ,
ചെയർപേഴ്സൺ , SDC കോഴിക്കോട് & പ്രസിഡണ്ട് , ജില്ലാ പഞ്ചായത്ത് കോഴിക്കോട്

സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍

സാക്ഷരതയുടെ തുടര്‍ പ്രവര്‍ത്തനമെന്ന നിലക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച് നടത്തിവരുന്ന ഒരു തൊഴില്‍ പരിശീലന കേന്ദ്രമാണ് സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്‍റെ (MHRD-NIOS) ഇന്ത്യയിലെ ഏറ്റവും നല്ല തൊഴില്‍ പരിശീലന കേന്ദ്രത്തിനുള്ള ദേശീയ പുരസ്കാരവും കോര്‍ഡിനേറ്റര്‍ അവാര്‍ഡും ഈ സ്ഥാപനം നേടിയിട്ടുണ്ട്. 40 ഓളം വ്യത്യസ്ഥ തൊഴില്‍ പരിശീലനം നടത്താനുള്ള അക്കാദമീയമായ ശേഷി സ്ഥാപനത്തിനുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവൃത്തിക്കുന്ന മെയിൻ സെൻ്റെറിനു കീഴിലായി നൻമണ്ട കുന്നുമ്മൽ ( കക്കട്ട്) എന്നിവടങ്ങളിൽ രണ്ട് ഉപ കേന്ദ്രങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനങ്ങളും അക്ഷയ സെൻ്റെർ സേവനങ്ങളും നൽകി വരുന്നു. പരിശീലനം ലഭിക്കുന്നതില്‍ നല്ലൊരുഭാഗം പേര്‍ക്ക് ഈ കേന്ദ്രത്തിലെ പ്ലെയ്സ്മെന്‍റ് സെല്‍വഴി തൊഴില്‍ ലഭിക്കുന്നു.

പരിശീലനം

സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍ നല്‍കുന്ന പരിശീലനത്തില്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവശരുമായ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നു. അതില്‍ BPL വിഭാഗം, വനിതകള്‍, വിധവകള്‍, വിവാഹമോചിതര്‍, ഗാര്‍ഹിക പീഢനത്തിന് ഇരയായവര്‍, ട്രാന്‍സ് ജന്‍റര്‍, ഭിന്നശേഷിക്കാര്‍, SC/ST, പഠനം തുടരാന്‍ കഴിയാത്തവര്‍ എന്നിവരുള്‍പ്പെടുന്നു.
ജില്ലാ പഞ്ചായത്ത് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രോജക്റ്റുകളില്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും SC/ST വിഭാഗത്തിനും ഫീസ് ആനുകൂല്യവും, സ്റ്റൈപന്‍റും അനുവദിച്ചുകൊണ്ട് പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.

Dr.Abdunnasar T
ഡയറക്ടർ



2025-26 prospectus കോഴിക്കോട് കളക്ടർ പ്രകാശനം ചെയ്യുന്നു

Skill Development Centre is approved by Govt. of Kerala No:50121/PAI/2005/LSGD, GO: 1005/07/LSGD dt.29-3-2007, GO: (R.T)No:631/12/LSGD 1.03.12

  • Comprehensive Support
  • Encompassing academic resourses
  • Practical Learning Opportunities

Approved Training Centres of
അംഗീകൃത സ്ഥാപനങ്ങൾ

C-DIT IT Courses practical application of knowledge, preparing students for real-world work situations.

Find out more »

NIOS Courses NIOS is "Open School" to cater to the needs of a heterogeneous group of learners up to pre-degree level.

Find out more »

SDC Courses Kerala's premier IT training institute, dedicated to empowering students with industry-relevant skills in Networking, Cyber Security, Data Science, and Python Full Stack Development.

Find out more »

KSELB Courses The Electrical Inspectorate is a Department of the Government of Kerala.

Find out more »

What are the advantages of SKILL DEVELOPMENT CENTRE Courses

Recipient of 'Muktavidya Ratnam' National award for the best Vocational Training Institute in India instituted by NIOS, MHRD, Govt of India for the year 2012

* മികച്ച രീതിയിലുള്ള പ്രായോഗിക പരിശീലനം വിവിധ സർക്കാർ അംഗീകൃത വ്യത്യസ്ത കാലയളവിലുള്ള കോഴ്‌സുകൾ

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന പരിശീലന പ്രൊജെക്ടുകളിൽ പെടുന്ന പഠിതാക്കൾക്ക് പ്രൊജക്റ്റ് വ്യവസ്ഥാകൾക്കു വിധേയമായി സൗജന്യമായോ, സൗജന്യ നിരക്കിലോ പരിശീലനം ലഭിക്കുന്നതാണ് .

*കോഴ്സുകൾക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന അഞ്ചു ശതമാനം പേർക്ക് 5 % ഫീസ് ഇളവ് ലഭിക്കുന്നതാണ്

*ഗ്രൂപ്പ് ആയി രജിസ്റ്റർ ചെയ്യുന്നവർക്ക് 5 % ഫീസ് ഇളവ് ലഭിക്കുന്നതാണ്

*എല്ലാ കോഴ്‌സുകൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന് അനുസരിച്ചു ഫീസ് ഇളവ് ലഭിക്കുന്നതാണ്

*സ്വകാര്യ സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ ഉദാരമതികളായ വ്യക്തികൾ മുതലായവർ അവരുടെ സ്വന്തം ചെലവിൽ സ്പോൺസർ ചെയ്യുന്ന കോഴ്സുകൾക്ക് ഫീസ് ഇളവ് ലഭിക്കുന്നതാണ്

Courses

C-Dit Courses - C-Dit കോഴ്‌സുകൾ

PGDCA (Post Graduate Diploma in Computer Application)

P.S.C Approved
12 Months (600 hrs) 2 Semesters

DCA (Diploma in Computer Application

P.S.C Approved
6 months (300 hours)

ADCHNE

Advanced Diploma in Computer Hardware & Networking

ADCTT

Advanced Diploma In Computer Teachers Training
12 Months(550 hrs)

DOA

Diploma in Office Automation,6 Months(300 Hrs)

DCA

Diploma in Computer Application 6 Months ( 300 Hrs )

DFA

Diploma in Foreign Accounting 6 Months ( 300 Hrs)

CCAD

Certificate in CAD Technology 3 Moths (150 Hrs)

CDECO

Certificate in Data entry & Console Operations 3 Months (150 Hrs )

CMC

Certificate in Malayalam Computing 1 Month (50 Hrs )

CCA

Certificate in Computerized Accounting 4 Moths

Courses

NIOS Courses - NIOS കോഴ്‌സുകൾ

Plumbing & Sanitation

3 months (100 hrs)

Cutting & Tailoring

Certificate in Cutting ,Tailoring &Dress making 4 Months (300 Hrs)

RAC

Refrigeration & Airconditioning +Basic Electronics Applications 1Year (525 Hrs )

CHAM

Computer Hardware Assembly & Maintenance 6 Month{

Courses

SDC Courses - SDC കോഴ്‌സുകൾ

AWD

Advanced Web Designing 6 Month (300 hrs )

ADVE- FCP

Advanced Diploma IN Video Editing- FCP

BCIA

Basic Computing & Internet Application

Fashion Technology

Fashion Technology 6 Months (420 Hrs)

SOLAR

Solar Technician 3 Month (174 Hrs )

Home Nursing

Home Nursing 6 month (300 Hrs )

Soap Making

Soap Dish Wash Detergent Making 5 Days ( 30 Hrs )

Umbrella

Umbrella Making 5 Days

Sari Designing

Sari Designing & Fabric painting 1 month (60 Hrs)

Mushroom

Mushroom Farming 5 days

Ornament Making

Ornament Making 1 week

Soft toy making

Soft toy making 2 week

Woolen Fabrics

Woolen Fabrics making 2 week

Embroidery

Embroidery 2 Week

Mobile Phone Application

Mobile Phone Application for senior citizen 15 Days

Bag making

Bag making-Cloth & Paper Bags 4 days

Agarbatti

Kothuku thiri Chandana Thiri 10 Days

Home Technician

Home Appliance Repairing 1 month

Courses

KSELB Courses - KSELB കോഴ്‌സുകൾ

KSELB Wireman

KSELB Wireman Licensing Course 1 Year

Courses

KGCE Courses - KGCE കോഴ്‌സുകൾ

Electrical Engineering

Electrical Engineering 2 years

Computer Engineering

Computer Engineering 2 Years

Call To Action - അഡ്മിഷന് ബന്ധപ്പെടുക

P.O Civil Station, Kozhikode 673 020, Phone: 0495 2370026, 8891 37 00 26


SC പ്രോജക്ടിന് അപേക്ഷിക്കാനായി ഈ ലിങ്ക് സെലക്ട് ചെയ്യുക https://forms.gle/AMJRX32gvEWgYAzj8
കോഴ്‌സിന് അപേക്ഷിക്കാനായി ഈ ലിങ്ക് സെലക്ട് ചെയ്യുക https://forms.gle/eAhy7xpMc2z1rJFs7

ഇമേജ് ഗാലറി

ഇമേജ് ഗാലറി

  • All

SDC new Building inauguration

Inauguration

SDC new Building inauguration


New Block

Inauguration

New Block


New building Inauguration

New building Inauguration

New building Inauguration


Inauguration

inauguration

Inauguration


10th Anniversary

10th Anniversary

10th Anniversary


10th Anniversary

10th Anniversary

10th Anniversary


10th Anniversary

10th Anniversary

10th Anniversary


10th Anniversary

10th Anniversary

10th Anniversary


10th Anniversary

10th Anniversary

10th Anniversary


SDC new Building inauguration

SDC new Building inauguration

SDC new Building inauguration


Muktha Vidya National Award

Muktha Vidya National Award

Muktha Vidya National Award


Muktha Vidya National Award

Award

Muktha Vidya National Award


Muktha Vidya National Award

Award

Muktha Vidya National Award


Toymaking

Soft Toy

Toymaking


Candle Making

Candle Making

Candle Making


Soap Making

Soap Making

Soap Making


Umbrella Making

Umbrella Making

Umbrella Making


Pukayillatha aduppu

Smoke free Aduppu

Pukayillatha aduppu


Mobile phone application for senior citizen

Mobile phone application

Mobile phone application for senior citizen


Tailoring class

Tailoring

Tailoring class


Exhibition

Exhibition

Exhibition


Mural painting

Mural painting

Mural painting


sports day

sports day

sports day


Rain water tank mundikkal thazham

Rain water tank

Rain water tank mundikkal thazham


Mushroom Farming training

mushroom

Mushroom Farming training


Pookkalam

Onam

Pookkalam


prospectus publication

Prospectus

prospectus publication

Team

Check our Team

Sheeja Shashi
Chairman, SKDC & President Kozhikode Zilla Panchayath

Sheeja Shashi

President & Chair Person

Ajesh T.G
Executive Director, SKDC & Secretary Kozhikode Zilla Panchayath

Ajesh T.G

Secretary & Executive Director

Dr.Abdunnasar T
Director in charge
 

Dr.Abdunnasar T

Director in charge

F.A.Q

Frequently Asked Questions

സ്‌കിൽ ഡവലപ്മെന്റ് സെന്റർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ .

കോഴ്സുകൾക്ക് എങ്ങനെ അപേക്ഷിക്കാം ?

വെബ് സൈറ്റിൽ ഉള്ള ഗൂഗിൾ ഫോം വഴിയോ ,നേരിട്ട് ഓഫീസിൽ എത്തിയോ 8891370026 എന്ന വാട്സാപ്പ് നമ്പർ വഴിയോ അപേക്ഷിക്കാവുന്നതാണു .

കോഴ്സ് പൂർത്തിയാവുന്നവർക്കു ഏതൊക്കെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്നത് ?

കോഴ്സുകൾക്ക് അനുസരിച്ചു NIOS, C-DIT, SDC, KGCE etc.എന്നിങ്ങനെ ഉള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്..

കോഴ്സുകളുടെ സമയക്രമം എപ്രകാരമാണ്?

കമ്പ്യൂട്ടർ കോഴ്സുകൾക്ക് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ സമയ ദൈർഖ്യവും , ടെക്‌നിക്കൽ കോഴ്സുകൾക്ക് പത്തുമണിമുതൽ നാലു മണിവരെ സമയ ദൈർഖ്യവും, എല്ലാ കലണ്ടർ അവധി ദിവസങ്ങളിലും ക്ലാസ്സുകൾക്ക് അവധി ആയിരിക്കും .

കോഴ്സ് ഫീ എങ്ങനെ ആണ് അടക്കേണ്ടത്?

അഡ്മിഷൻ സമയത് കോഴ്സ് ഫീ യുടെ 25% വും ബാക്കി ഗഡുക്കളായും അടക്കാവുന്നതാണ്.

Contact

Contact Us - ബന്ധപ്പെടുക

Our Address

Skill development centre,
P.O Civil Station, Kozhikode 673 020,

Email Us

kozhikodesdc@gmail.com, sdckozhikode@rediffmail.com

Call Us

Phone: 0495 2370026, 8891370026
നൻമണ്ട സബ് സെൻ്റർ
0495 296 7013
കുന്നുമ്മൽ സബ് സെൻ്റെർ 9495327002

Loading